'കേട്ടത് 20 പേര്‍, എന്റെ ഏറ്റവും നല്ല പ്രസംഗം അതായിരുന്നു; പക്ഷേ, മനസ്സിലായത് എനിക്ക് മാത്രം'

#ബിജു രാഘവന്‍
സുനില്‍ പി. ഇളയിടം | ഫോട്ടോ: പി.പി. ബിനോജ്‌
സുനില്‍ പി. ഇളയിടം | ഫോട്ടോ: പി.പി. ബിനോജ്‌

ഹാഭാരതത്തെക്കുറിച്ചും മഹാത്മാഗാന്ധിയെക്കുറിച്ചും ഒരേ വികാരവായ്‌പോടെ സംസാരിക്കുന്നയാള്‍. ശ്രീനാരായണ ഗുരുവിനെയും കുമാരനാശാനെയും ഇടപ്പള്ളിയെയും ചങ്ങമ്പുഴയെയുമൊക്കെ ഏത് സംസാരത്തിനിടയിലും കൂടെ കൊണ്ടുനടക്കുന്നയാള്‍. സുകുമാര്‍ അഴീക്കോടും എം.എന്‍.വിജയനുമൊക്കെ ഒഴിച്ചിട്ടുപോയ പ്രസംഗവേദിയിലേക്ക് മലയാളികള്‍ സ്‌നേഹത്തോടെ കൈപിടിച്ചുനിര്‍ത്തിയ പേരാണ് സുനില്‍ പി.ഇളയിടത്തിന്റേത്. സാമുഹിക വിഷയങ്ങളും ജീവിതോത്കണ്ഠകളും ആധ്യാത്മികതയും ദാര്‍ശനികതയുമെല്ലാം മണിക്കൂറുകള്‍ നീളുന്ന ആ സംസാരത്തിലൂടെ ഓടിപ്പോവും. സുനില്‍ മാഷ് പ്രസംഗിക്കുന്നത് കേള്‍ക്കാന്‍ വേദിയിലും സദസ്സിലും മാത്രമല്ല, ഓാണ്‍ലൈനിലും ആയിരക്കണക്കിനാളുകള്‍ കാത്തിരിപ്പുണ്ട്. നാല്‍പത് ലക്ഷത്തിലധികമാളുകള്‍ കേട്ടുകഴിഞ്ഞ അദ്ദേഹത്തിന്റെ പല പ്രസംഗങ്ങളും ഓണ്‍ലൈന്‍ ലോകത്ത് ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നു. വേദിയിലേക്ക് എത്തുന്നതിനുമുമ്പ് ഒരു പ്രാസംഗികന്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങള്‍, വേദിയില്‍നില്‍ക്കുമ്പോള്‍ ഉള്ളില്‍ തിരയടിച്ചുയരുന്ന മാനസികവിചാരങ്ങള്‍, ആ സംസാരം കേള്‍വിക്കാരിലുണ്ടാക്കുന്ന അനുരണനങ്ങള്‍... അതേക്കുറിച്ചെല്ലാമാണ് ഇവിടെ സുനില്‍ പി ഇളയിടം സംസാരിക്കുന്നത്. ഒരു പ്രാസംഗികന്‍ രൂപപ്പെട്ടു വരുന്ന വഴികള്‍ ഈ വാക് പ്രവാഹത്തിലൂടെ വായിച്ചെടുക്കാം.

Content Highlights: sunil ilayidam interveiw his journey and techniques in speech

Continue reading