'ബിന്ദുചേച്ചി ഈ ‍ഡാൻസും കോസ്റ്റ്യൂമുമൊക്കെ എൻജോയ് ചെയ്യുമെന്ന് അറിയാമായിരുന്നു': സ്റ്റെഫി സേവ്യർ

"ഓരോ ആർട്ടിസ്റ്റുമായും ഏറ്റവും അടുത്ത് ഇടപഴകുന്നത് കോസ്റ്റ്യൂം ഡിസൈനർമാരാണ്. കാരവാനിൽ പോയിരുന്ന് അവരുടെ ഇഷ്ടാനിഷ്ടങ്ങൾ ചോദിച്ചറിഞ്ഞ് വേണം ഓരോ കോസ്റ്റ്യൂമും ചെയ്യാൻ. കോസ്റ്റ്യൂം ചെയ്യുമ്പോൾ ഈ ഒരു വിഭാഗത്തെ മാത്രം മാനേജ് ചെയ്താൽ മതി. എന്നാൽ ഒരു സിനിമയുടെ സംവിധായിക ആകുമ്പോൾ അങ്ങനെയല്ല. ഒരു സിനിമ ചെയ്യുമ്പോൾ അതിന്റെ ഭാഗമായുള്ള എല്ലാവരേയും നിയന്ത്രിക്കേണ്ടി വരാറുണ്ട്. കോസ്റ്റ്യൂം ഡിസൈനിങും സംവിധാനവും ഒരുപോലെ ഇഷ്ടമാണ്. രണ്ടും ഒരു പോലെ മാനേജ് ചെയ്ത് പോകണം"- മധുര മനോഹര മോഹം എന്ന ചിത്രത്തിലൂടെ സംവിധാനത്തിലും ചുവടുറപ്പിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനറായ സ്റ്റെഫി സേവ്യർ. മധുര മനോഹര മോഹത്തിന്റെ വിശേഷങ്ങൾ ചിത്രത്തിലെ മറ്റ് അഭിനേതാക്കളോടൊപ്പം  മാതൃഭൂമി ഡോട്ട് കോം ടോക്കീസിൽ  പങ്കുവെച്ച് സ്റ്റെഫി. 
 

Content Highlights: Madhura MAnohara Moham Film Crew Interview