പ്രചോദനമായത് സി.ബി.ഐ. ഡയറിക്കുറിപ്പ്; ആദ്യം കേന്ദ്ര പോലീസിലും NSG-യിലും പിന്നെ കേരള പോലീസില്‍

ചേലേമ്പ്ര ബാങ്ക് കവര്‍ച്ച ഉള്‍പ്പെടെ പ്രമാദമായ പല കേസുകളിലെയും അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു റിട്ട. ക്രൈംബ്രാഞ്ച് എസ്.പി. എം.പി.മോഹനചന്ദ്രന്‍. കേന്ദ്ര റിസര്‍വ് പോലീസില്‍ സബ് ഇന്‍സ്‌പെക്ടറായാണ് അദ്ദേഹത്തിന്റെ തുടക്കം. എന്‍.എസ്.ജി. കമാന്‍ഡന്റായും പ്രവര്‍ത്തിച്ചു. 1995-ല്‍ കേരള പോലീസില്‍ സബ് ഇന്‍സ്‌പെക്ടറായി.

കുറുവ സംഘം നടത്തിയ പെരിയ ബാങ്ക് കവര്‍ച്ച, തിരുനാവായ, ചേലേമ്പ്ര ബാങ്ക് കവര്‍ച്ചാക്കേസുകള്‍, കുനിയില്‍ ഇരട്ടക്കൊല, നിലമ്പൂര്‍ രാധ കൊലക്കേസ് തുടങ്ങി ഒട്ടേറെ കേസുകളിലാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. ഇതരസംസ്ഥാനങ്ങളില്‍ പോയി പ്രതികളെ പിടികൂടിയ സംഭവങ്ങളും അനേകം. സിനിമാകഥകളെപ്പോലും വെല്ലുന്ന അത്തരം കേസന്വേഷണങ്ങളെക്കുറിച്ച് എം.പി. മോഹനചന്ദ്രന്‍ സംസാരിക്കുന്നു.
 

Content Highlights: retd crime branch sp mohanachandran talks about investigations