ദുരന്തക്കാഴ്ചകൾ കണ്ടവർക്കും അതിജീവിച്ചവർക്കും വരാം PTSD; എങ്ങനെ മറികടക്കാം? | Mind Matters
സമാനതകളില്ലാത്ത ദുരന്തകാഴ്ചകൾക്കാണ് നാം കുറച്ചുനാളുകളായി സാക്ഷ്യം വഹിക്കുന്നത്. വയനാട് ഉരുൾപൊട്ടലിൽ ഒരൊറ്റ രാത്രിയ്ക്കപ്പുറം ഉറ്റവരും ഉടയവരും വീടും നാടുമൊക്കെ നഷ്ടമായ ജനങ്ങൾ നിരവധിയാണ്. ഉച്ചത്തിലുള്ള ശബ്ദം കേട്ടാൽ വരെ ഭയക്കുന്ന മാനസികാവസ്ഥയിലാവും അവരിൽ പലരും. ദുരന്തത്തെ അതിജീവിച്ചവർ മാത്രമല്ല കാഴ്ചക്കാരേയും ട്രോമയിലാഴ്ത്തുന്ന കാഴ്ചകളായിരുന്നു അവ. മനസ്സിനേറ്റ മുറിവുകൾ ഫ്ലാഷ്ബാക്കുകളായെത്തുന്ന പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോർഡർ എന്ന അവസ്ഥയേക്കുറിച്ചും അതിനെ അതിജീവിക്കേണ്ടതിനേക്കുറിച്ചും മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ സൈക്യാട്രിക് വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. ടോം വർഗീസ്.
In Short | The Wayanad landslide left many people homeless and bereaved in a single night. The survivors are dealing with severe trauma, where even loud noises can trigger fear. Dr. Tom Varghese, Associate Professor of Psychiatry at Kozhikode Medical College, discusses the symptoms of PTSD and coping strategies with Veena Chirakkal.
Content Highlights: post traumatic stress disorder or ptsd survival dr tom varghese interview