അന്ന്‌ പച്ചബോർഡിനെ വിമർശിച്ചവർ ഇന്ന്‌ സ്‌കൂളിന് ചുവപ്പടിക്കുന്നു - പി.കെ അബ്ദുറബ്ബ്

കഴിഞ്ഞ അഞ്ചുവർഷമായി തിരഞ്ഞെടുപ്പ് മത്സരരംഗത്ത് നിന്ന് മാറി നിൽക്കുകയാണ് മുൻ വിദ്യാഭ്യാസ മന്ത്രിയും മുതിർന്ന മുസ്ലിംലീഗ് നേതാവുമായ പി.കെ അബ്ദുറബ്ബ്. കേരളത്തിലെ ഏറ്റവും ഒടുവിലത്തെ ഉപമുഖ്യമന്ത്രിയായിരുന്ന കെ.അവുക്കാദർ കുട്ടി നഹയുടെ മകന് പക്ഷെ ഇക്കലമത്രയും രാഷ്ട്രീയമെന്നത് പുതിയ കാര്യമായിരുന്നില്ല. സ്‌കൂളുകളിലെ പച്ചബോർഡ്, പച്ചസാരി, ഓണപ്പരീക്ഷ തുടങ്ങിയവയുടെയെല്ലാം പേരിൽ വലിയ വിമർശനവും കളിയാക്കലും നേരിട്ട കാലമായിരുന്നു അബ്ദുറബ്ബിന്റെ മന്ത്രിക്കാലം. ഗോപാലേട്ടന്റെ പശുപോലും ജയിച്ച എസ്എസ്എൽസി കാലം എന്നുപറഞ്ഞ് എതിരാളികൾ അന്ന് ട്രോളി. പത്ത് വർഷത്തിന് ശേഷം കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലും രാഷ്ട്രീയത്തിലും അബ്ദുറബ്ബിലും എന്തൊക്കെ മാറ്റമുണ്ടായി. അബ്ദുറബ്ബ് മാതൃഭൂമി ഡോട് കോമുമായി സംസാരിക്കുകയാണ്.

Content Highlights: muslim league leader pk abdu rabb interview