10 വയസ്സ് മുതൽ RSSൽ പ്രവർത്തിച്ചു തുടങ്ങിയതാണ്,രാഷ്ട്രീയം നിർത്തേണ്ടി വന്നാൽ തിരികെപ്പോകും
കേരളത്തിലുള്ളത് സി.പി.എം.- കോൺഗ്രസ്-ലീഗ് ഡീലാണെന്ന് എൻ.ഡി.എ. സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി കൺവീനറും ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം.ടി.രമേശ്. മഞ്ചേശ്വരത്തും കാസർകോട്ടും സി.പി.എം. ലീഗിനെ സഹായിക്കുമ്പോൾ കോഴിക്കോട് സൗത്തിൽ എൽ.ഡി.എഫിനെ തിരിച്ചു സഹായിക്കുന്നതാണ് ഡീലെന്നും രമേശ് പറഞ്ഞു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റാകുക എന്നതല്ല അന്ത്യാഭിലാഷമെന്നും ബി.ജെ.പി. അല്ല എന്റെ മാർഗ്ഗമെന്നും എം.ടി രമേശ് കൂട്ടിച്ചേർത്തു. 'പത്താം വയസ്സിൽ ആർ.എസ്.എസ്. ശാഖയിൽ പ്രവർത്തിച്ചു തുടങ്ങിയതാണ്. രാഷ്ട്രീയ പ്രവർത്തനം നിർത്തണം എന്ന് തോന്നിയാൽ ഞാൻ അതിലേക്ക് തിരിച്ചുപോകും. ആർ.എസ്.എസ്. പ്രചാരകനാകണമെന്ന ആഗ്രഹം ഇപ്പോഴും എന്റെ മനസ്സിലുണ്ട്' - രമേശ് പറഞ്ഞു
Content Highlights: BJP leader MT Ramesh discusses the CPM-Congress-League political deal in Kerala and his lifelong commitment to the RSS