പ്രേക്ഷകന് പുതിയൊരു അനുഭവം സമ്മാനിക്കാനുള്ള ശ്രമമായിരുന്നു ‘ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ’
ഇനി ജീവിതത്തിലേക്ക് തിരിച്ചുവരവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ ഒരു യുവാവ് അപ്രതീക്ഷിതമായി മരണത്തെ തോൽപ്പിച്ച് മടങ്ങിയെത്തുമ്പോൾ അവിടെയൊരു അത്ഭുതംകൂടി സംഭവിച്ചാലോ? സൂക്ഷ്മമായ ശബ്ദങ്ങൾ പോലും പിടിച്ചെടുക്കാൻ കഴിയുന്ന അമാനുഷികമായ കേൾവിശക്തി അയാൾക്ക് ലഭിക്കുമ്പോൾ അതെ, അവിടെയൊരു ‘മെഡിക്കൽ മിറാക്കിൾ’ സംഭവിക്കുന്നു. അബോധാവസ്ഥയിലും തന്നെ ജീവതത്തിലേക്ക് തിരികെ വിളിച്ച നഴ്സിന്റെ ശബ്ദം തേടിയുള്ള നായകന്റെ യാത്ര, ദുരൂഹതകളും പ്രതികാരവും നിറഞ്ഞ ഉദ്വേഗജനകമായ പശ്ചാത്തലത്തിലേക്ക് വഴിമാറുന്ന കഥയാണ് ഈ സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
Content Highlights: A young man defies death and regains consciousness against doctors' expectations., He develops a supernatural ability to capture even the faintest sounds., The plot shifts into an intense thriller involving mystery and revenge as he searches for the nurse who saved him.