ലുക്കിൽ മാത്രമേയുള്ളൂ, എന്നോടൊന്ന് സംസാരിച്ചാൽ ആരും സീരിയസ് വേഷം തരില്ല - ലിയോണ
രണ്ട് സിനിമകൾ ഓ.ടി.ടിയിലും തിയേറ്ററിലും ഒരേ സമയം പുറത്തുവന്നത് വിശ്വസിക്കാനായിട്ടില്ലെന്ന് നടി ലിയോണ ലിഷോയ്. വരയൻ 2019-ൽ തുടങ്ങിയ സിനിമയാണ്. ഇപ്പോഴാണ് നമ്മൾ ചെയ്ത ജോലി പൂർണമായി എന്ന തോന്നലിലേക്കെത്തിയത്. അത്രയും ക്ഷമയോടെയാണ് ഈ രണ്ടുവർഷം തള്ളിനീക്കിയത്.
ക്ഷമയുടെ നെല്ലിപ്പലക കണ്ടു. അതിരൻ, അന്വേഷണം, ഇഷ്ഖ് എന്നിങ്ങനെ സീരിയസ് വേഷങ്ങൾ ചെയ്തിരിക്കുമ്പോൾ കുറച്ച് ലൈറ്റ് ആയുള്ള പടം വേണമെന്ന് തോന്നി. അതാണ് വരയൻ. ശരിക്ക് എന്നോടാരും സംസാരിക്കാത്തതുകൊണ്ടാണ് സീരിയസ് വേഷങ്ങൾ തരുന്നത്. ലുക്കിൽ മാത്രമേ സീരിയസുള്ളൂ. ഒന്ന് സംസാരിച്ചാൽ ആരും എനിക്ക് സീരിയസ് വേഷങ്ങൾ തരില്ല. ലിയോണ പറഞ്ഞു.
Content Highlights: Leona Lishoy, Varayan, 12th Man, Siju Wilson, Jeethu Joseph, Mohanlal