‘രാജേന്ദ്രന്റെയും ബാലഗോപാലിന്റെയും മുറിയിൽ ഫയലുകളുടെ കൂമ്പാരം; എല്ലാം ചവിട്ടിവെച്ചിരിക്കുകയാണ്’
വിഎസ് മന്ത്രിസഭയിലെ പ്രധാന ഫയലുകൾ എകെജി സെന്ററിന്റെ നിർദ്ദേശപ്രകാരം രാഷ്ട്രീയ സെക്രട്ടറിമാരും മറ്റും പൂഴ്ത്തിവെച്ചിരുന്നുവെന്ന് മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനും വി.എസിന്റെ പേഴ്സണൽ സ്റ്റാഫ് അംഗവുമായിരുന്ന കെ. സുരേഷ്‌കുമാർ. ലോട്ടറി കേസിലും സ്മാർട്ട് സിറ്റി പദ്ധതിയിലും പാർട്ടിയിലെ ഔദ്യോഗിക പക്ഷം സ്വീകരിച്ച നിലപാടുകൾ വിഎസിന് വലിയ മാനസിക വിഷമമുണ്ടാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലം അഴിമതിരഹിതമായിരുന്നു. എന്നാൽ പാർട്ടിയിലെ ഉൾപ്പോരുകൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ പലപ്പോഴും തടസ്സപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. 'വി.എസിനൊപ്പം എന്റെ ദിനങ്ങൾ' എന്ന പുസ്തകത്തിലൂടെ കെ. സുരേഷ്‌കുമാർ നടത്തിയ വെളിപ്പെടുത്തലുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.
Content Highlights: Allegations of AKG Centre suppressing official files during VS Achuthanandan's tenure. Internal party conflicts hindered the Smart City and lottery case proceedings. Confirmation of VS Achuthanandan's corruption-free administrative approach.