'CID മൂസയുടെ രണ്ടാം ഭാഗം വലിയ ഉത്തരവാദിത്വം'| Johny Antony Interview
കണ്ണാടിയോടുള്ള അഭിനിവേശം അഭിനയിക്കാനുള്ള കഴിവിനെ മെച്ചപ്പെടുത്തിയെന്ന് പറയുകയാണ് സംവിധായകനും നടനുമായ ജോണി ആന്റണി. സംവിധാനം ചെയ്തുള്ള പരിചയം മെച്ചപ്പെട്ട നടനാകാൻ സഹായിച്ചു. ഹൃദയം, ജോ ആൻഡ് ജോ, തല്ലുമാല തുടങ്ങിയ സിനിമകളിലെ അച്ഛൻ കഥാപാത്രങ്ങളെല്ലാം തന്നോട് സാമ്യമുള്ളവരെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു.
മൂസ 2 ന്റെ പ്രേക്ഷക പ്രതീക്ഷ സംവിധായകനെന്ന നിലയിൽ വലിയ ബാധ്യതയാന്നെന്നും അദ്ദേഹം പറയുന്നു. എല്ലാ സാഹചര്യങ്ങളും ഒത്തു വരുന്ന സമയത്ത് മൂസയുടെ രണ്ടാം ഭാഗം നിർമ്മിക്കും. ഇതുവരെയുള്ള സിനിമാജീവിതത്തെക്കുറിച്ചും താൻ ചെയ്ത കഥാപാത്രങ്ങളെക്കുറിച്ചും സമീപകാലത്ത് ചർച്ചയായ റിവ്യൂ ബോംബിങിനെക്കുറിച്ചുമെല്ലാം അദ്ദേഹം മനസ്സ് തുറക്കുന്നു.
Content Highlights: Johny Antony, Interview