'പണിയില്ലാത്തതുകൊണ്ട് വരുന്നതല്ല ഡിപ്രഷൻ, മന്ത്രവാദക്കളമാണ് പരിഹാരം എന്ന് കരുതുന്നവർ ഇന്നുമുണ്ട്'
പണിയില്ലാത്തവർക്ക് വരുന്നതാണ് ഡിപ്രഷൻ. പണ്ടത്തെ വട്ട്.. ബിസിയായിരുന്നാൽ ഇതൊന്നും വരില്ല.... അടുത്തിടെ സാമൂഹികമാധ്യമത്തിൽ വൈറലായൊരു വീഡിയോയിൽ ഒരു നടി പറഞ്ഞ കാര്യങ്ങളാണിത്.. സത്യത്തിൽ തലച്ചോറിലെ രാസമാറ്റങ്ങൾ കാരണം ഉണ്ടാകുന്ന ചികിത്സ ലഭ്യമാക്കേണ്ട രോഗമാണ് ഡിപ്രഷൻ. കരുതലോടെ സമീപിച്ചില്ലെങ്കിൽ ജീവൻ പോലും അപകടകരമാവും വിധത്തിൽ ഗൗരവകരമായ മാനസികാരോഗ്യ പ്രശ്നം. എത്രത്തോളം സീരിയസ്സായി ഈ വിഷയത്തെ സമീപിക്കണം എന്ന് മൈൻഡ് മാറ്റേഴ്സിലൂടെ പങ്കുവെക്കുകയാണ് കെഎംസിടി മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. അനു പത്മനാഭൻ.
Content Highlights: Breaking Myths on Depression — Dr. Anu Padmanabhan Speaks