കടം മലയാളിയുടെ ജീവിതരീതിയുടെ ഭാഗമാണ്, പക്ഷേ കർഷകരുടെ കടം ഗൗരവമുള്ളത്- പി. പ്രസാദ്

കൃഷിയിലും കൃഷി രീതിയിലും മാറ്റം വരണമെന്ന് പറയുകയാണ് കൃഷിമന്ത്രി പി. പ്രസാദ്. ലോകം മുഴുവൻ കാലാവസ്ഥാ വ്യതിയാനം സംഭവിച്ചികൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മലയാളിയുടെ ഭക്ഷണ ശീലത്തിലും മാറ്റമുണ്ടാകണമെന്നും ഭക്ഷ്യ സ്വയംപര്യാപ്തത നേടാൻ ഇത് അത്യാവശ്യമാണെന്നും മന്ത്രി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

കൃഷിയിൽ ലോകത്താകമാനമുള്ള മാറ്റങ്ങൾ പഠിക്കാൻ കർഷകരുൾപ്പെടുന്ന സംഘത്തെ വിദേശത്തയച്ച് പഠിക്കുമെന്നും മന്ത്രി പറഞ്ഞു. ലോക മണ്ണ് ദിനത്തോട് അനുബന്ധിച്ച് മന്ത്രിയുമായി നടത്തിയ ദീർഘ സംഭാഷണത്തിൽ നിന്ന്.
 

Content Highlights: Interview with Agriculture Minister P Prasad