‘കോവിഡ്-പ്രളയ കാലത്ത് എല്ലാവർക്കും മുഖ്യമന്ത്രി ദൈവതുല്യൻ ആയിരുന്നു’

പ്രകൃതിദുരന്തങ്ങളെ നേരിട്ട് സംസ്ഥാനത്ത് വികസനം കൊണ്ടുവന്നത് പിണറായി സർക്കാർ ആണെന്നും ജനങ്ങൾക്ക് ഒപ്പം നിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പ് ഫലത്തിൽ പേടിയില്ലെന്നും അധികാരത്തുടർച്ച ഇവിടെയുണ്ടാകുമെന്നും അരൂർ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥി ദലീമ ജോജോ. സിറ്റിംഗ് എം.എൽ.എ ആയ ദലീമ മണ്ഡലത്തിൽ തന്റെ രണ്ടാമങ്കത്തിന് ഇറങ്ങുകയാണ്. പെരുമ്പളം പാലം ഉൾപ്പടെയുള്ള വികസനപ്രവർത്തനങ്ങൾ മണ്ഡലത്തിൽ ഇക്കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നടപ്പാക്കാൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ദലീമ ഇത്തവണ വോട്ട് അഭ്യർഥിച്ച് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നത്