കൊടുത്തത് ആദരവ്, സാരിയെ വിവാദമാക്കിയത് എന്തിനെന്ന് അറിയില്ല- ചാണ്ടി ഉമ്മൻ

പുതുപ്പള്ളിയിൽ വിവാദമായ സാരി സംഭവത്തിൽ വിവാദം കാണേണ്ടതില്ലെന്നും കൊടുത്തത് ആദരവാണെന്നും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടയിലെ പരാമർശം സ്വാഭാവിക പ്രതികരണം ആണെന്നും മൊത്തത്തിൽ തെറ്റ് പറയാൻ സാധിക്കില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അതേസമയം എൽഡിഎഫ് തുടർഭരണം ആഗ്രഹിച്ചാലും ഇനി ഭരണത്തിൽ എത്തില്ലെന്നും ചാണ്ടി ഉമ്മൻ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.