വി.ഡി സതീശന് അധികാരഭ്രമമില്ല; കെ.സി.വേണുഗോപാലും ചെന്നിത്തലയും പാർട്ടിയുടെ കരുത്തെന്നും ചാണ്ടി ഉമ്മൻ
തൻ്റെ പിതാവ് ഉണ്ടായിരുന്നുവെങ്കിൽ ഈ ഫ്ലക്സ് വലിച്ച് കീറിയ സംഭവം ഒന്നും മെെൻഡ് ചെയ്യില്ലായിരുന്നുവെന്ന് നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ. കല്ലെറിഞ്ഞവരോട് പോലും ക്ഷമിച്ച ആളാണ് അദ്ദേഹമെന്നും ചാണ്ടി ഉമ്മൻ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. എംഎൽഎമാരുടെ വികാരം എന്ന് പറഞ്ഞാൽ ജനവികാരം തന്നെയാണ്. എംഎൽഎമാരോടൊപ്പം തന്നെ നമ്മുടെ ഘടകക്ഷികളുടെ വികാരം കൂടി കണക്കിൽ എടുത്തിട്ടുണ്ട്. പൊതുവായ അന്തരീക്ഷവും നോക്കുന്നുണ്ട്. സോഷ്യൽ മീഡിയയുടെ വികാരമാണോ പൊതുവികാരം എന്ന് ചോദിച്ചാൽ അത് എല്ലാം ഉൾക്കൊള്ളാൻ സാധിക്കില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
Content Highlights: Chandy Oommen reflects on Congress leadership, his father's forgiving nature, and public sentiment ahead of 2026. Read the full interview for his political insights.