ഒരുമിച്ചിട്ട് 18 വർഷം; കല്യാണത്തിനു ശേഷം ജീവിതത്തിൽ ഒരുപാട് നല്ല മാറ്റങ്ങൾ ഉണ്ടായി - ശ്രുതി
നടൻ റോഷന്റെ ബാല്യകാലത്തിൽ നിന്ന് എടുത്തതാണ് ബൈ ബൈ ബൈപ്പാസ് എന്ന നാടകത്തിന്റെ കഥയെന്ന് രചന നിർവഹിച്ച ശ്രുതി രാമചന്ദ്രനും ഫ്രാൻസിസും. സീരിയസ് ആയ കഥ തമാശ രൂപത്തിലാണ് അവതരിപ്പിക്കുന്നത്. ബൈ ബൈ ബൈപ്പാസ് എന്ന നാടകത്തിന്റെ വിശേഷങ്ങളുമായി മാതൃഭൂമി ഡോട്ട് കോമിനോടൊപ്പം ഇരുവരും ചേരുന്നു.
സിനിമയിലെ ടൈപ്പ് കാസ്റ്റിങ് ഉണ്ട്. എന്നാൽ നാടകത്തിൽ അതില്ല. നാടകത്തിൽ അഞ്ചുവയസുകാരനായും 70 വയസുകാരനായും അഭിനയിക്കാം. രചനയിലും ഇത്തരത്തിൽ വ്യത്യാസമുണ്ട്. സിനിമയിൽ ഷൂട്ടിനിടെ ചെറിയ രീതിയിൽ ഇപ്രവൈസ് ചെയ്യാമെങ്കിലും അടിസ്ഥാനമായി ഒരു തിരക്കഥ ആവശ്യമാണ്. എന്നാൽ നാടകത്തിൽ അഭിനേതാക്കൾക്ക് അനുസരിച്ച് സംഭാഷണങ്ങളിലും കഥയിലുമെല്ലാം മാറ്റം വരുത്താം. നാടകത്തിൽ ഒരേസമയം എല്ലാ അഭിനേതാക്കളെയും പരിശീലനസമയത്തുൾപ്പെടെ ലഭ്യമാകണം. കഴിഞ്ഞ മൂന്ന് മാസമായി രാവിലെ ഒൻപത് മുതൽ അഞ്ച് വരെ അഭിനേതാക്കൾ നാടകത്തിന്റെ പരിശീലനത്തിലാണെന്നും അവർ കൂട്ടിച്ചേർത്തു.
കല്യാണം കഴിഞ്ഞതിനു ശേഷം ജീവിതത്തിൽ ഒരുപാട് നല്ല മാറ്റങ്ങൾ ഉണ്ടായെന്നും ഇരുവരും പറഞ്ഞു. രണ്ടാളുടെയും അഭിപ്രായങ്ങൾ പരസ്പരം സ്വാധീനിച്ചിട്ടുണ്ട്. ഒരുപാട് വളർച്ച രണ്ടുപേർക്കും ഉണ്ടായിട്ടുണ്ടെന്നും അത് പറയാൻ ഈ അഭിമുഖം മതിയാവില്ലെന്നും ശ്രുതി രാമചന്ദ്രൻ വ്യക്തമാക്കി.
Content Highlights: Interview with Shruti Ramachandran and Francis for the play Bye Bye Bypass