ബിനാലെയിൽ നിന്നും പടിയിറങ്ങി, ഇനി കുടുംബത്തിനും കലയ്ക്കും വേണ്ടി സമയം വേണം – ബോസ് കൃഷ്ണമാചാരി

കൊച്ചി-മുസിരിസ് ബിനാലെയിൽ നിന്നും പടിയിറങ്ങി ബോസ് കൃഷ്ണമാചാരി കലാജീവിതത്തിൽ പുതിയ ഒരു അധ്യായത്തിന് തുടക്കം കുറിക്കുകയാണ്. മുംബൈയിൽ ഒരു ബിനാലെ തുടങ്ങുന്ന സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചിരിക്കുന്നു. മാതൃഭൂമിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ബോസ് മനസ്സ് തുറക്കുന്നു

'മഹാരാഷ്ട്ര സാംസ്‌കാരിക മന്ത്രി അഡ്വ. ആശിഷ് ഷെലാറുമായി കൂടിക്കാഴ്ച നടന്നു.40 വർഷമായി ഞാൻ മുംബൈയിലുണ്ട്.ചില സ്ഥലങ്ങൾ ഇതിനായി കണ്ടെത്തിയിട്ടുണ്ട് .പദ്ധതിയുടെ അന്ത്യമരൂപം ആയിട്ടില്ല. കുറെ സമയമെടുക്കും, ഒരുക്കങ്ങളും. ചെന്നൈയിൽ നിന്നും അന്വേഷണം വന്നിട്ടുണ്ട്. മഹാബലിപുരം മുതൽ പോണ്ടിച്ചേരി വരെ വിവിധയിടങ്ങൾ കേന്ദ്രീകരിച്ച് .ഉദ്യോഗസ്ഥതല ചർച്ചകൾ നടന്നു. സംസാരിച്ചവരോട് കൊച്ചി ബിനാലെ വന്നു കാണാൻ ഞാൻ പറഞ്ഞു. അതാണ് കേരളാ മോഡൽ,' കൊച്ചി ബിനാലെയെ തുടക്കം മുതൽ നയിച്ച ബോസ് കൃഷ്ണമാചാരി പറഞ്ഞു.

'കൊച്ചിയുമായുള്ള ബന്ധം ഉപേക്ഷിക്കാനാവില്ല. കൊച്ചി ബിനാലെയുമായും അങ്ങനെതന്നെ. ബിനാലെയുടെ ആവശ്യങ്ങൾക്ക് ഞാൻ ഒപ്പമുണ്ടാകും. കുടുംബപരമായ കാരണങ്ങൾ മൂലമാണ് രാജിവെച്ചത്. കുടുംബത്തിനായും കലയ്ക്കുവേണ്ടിയും സമയം വേണം. ആലുവയിൽ ഒരു കലാ മ്യൂസിയം തുടങ്ങുന്നതിന്റെ ജോലികൾക്കിടയാണ് കൊച്ചി ബിനാലെ തുടങ്ങുന്നത്. പെരിയാർ തീരത്ത് 17 വർഷമായി സ്ഥലവും പൂർത്തിയാകാത്ത കെട്ടിടവും ഉണ്ട്. ഇനി എല്ലാം പുനരാരംഭിക്കണം.'

Content Highlights: Kochi Biennale co-founder Bose Krishnamachari exits to focus on family and art projects