‘ഫ്ളക്സ്’ പാളി, ജനങ്ങളേക്കാൾ വലിയവനായി ഭാവിക്കാൻ കമ്യൂണിസ്റ്റുകാർക്ക് അവകാശമില്ല- ബിനോയ് വിശ്വം

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ടത് കനത്ത പരാജയമാണെന്നും അതിൽനിന്ന് കരകയറാൻ വേണ്ടത് പാഠം പഠിക്കലാണെന്നും സിപിഎമ്മിനെതിരെ തുറന്നടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അംഗരക്ഷകരുടെ പെരുമാറ്റ രീതി തെറ്റായിരുന്നുവെന്ന് ഈ തിരഞ്ഞെടുപ്പിൽ തെളിയിക്കപ്പെട്ടുവെന്നും

ജനങ്ങളേക്കാൽ വലിയവനായി ഭാവിക്കാൻ കമ്യൂണിസ്റ്റുകാർക്ക് അവകാശമില്ലെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. മാതൃഭൂമി ഓപ്പൺഹാർട്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലൊട്ടാകെ വച്ച പിണറായി വിജയന്റെ ഫ്‌ളക്‌സിനെയും അദ്ദേഹം നിശിതമായി വിമർശിച്ചു. 'ഇടതുപക്ഷ ക്യാമ്പെയ്‌ന്റെ ഭാഗമായി വന്നുകൂടാത്ത ഹോർഡിങ് ആണത്. ആ വാചകം, ആ രൂപം എൽഡിഎഫിനെപ്പറ്റി ഒട്ടും മതിപ്പുണ്ടാക്കിയില്ല' - അദ്ദേഹം പറഞ്ഞു.