'അക്രമികൾ പോലീസിന് പണം നൽകി, പാതിരാത്രി റോഡില്‍ ഇറക്കിവിട്ടു; പ്രതിസന്ധികളാണ് പലതും പഠിപ്പിച്ചത്'

ഇഷ്ടമുള്ളയാളുകള്‍, ഇഷ്ട ഭക്ഷണം, ഇഷ്ടമുള്ള ഇടം... കംഫര്‍ട്ട്‌സോണ്‍ വിട്ടൊരു യാത്രയില്ല പലര്‍ക്കും. പരമാവധി സൗഖ്യത്തോടെ ലോകത്തെ നോക്കിക്കാണാനുള്ള അവസരം എപ്പോള്‍ കിട്ടുമെന്നോര്‍ത്ത് നോക്കിയിരിക്കുന്നവര്‍. അത്തരം യാത്രികര്‍ക്ക് അപവാദമാണ് ബാക്ക്പാക്കര്‍ അരുണിമ. കിട്ടുന്ന വണ്ടിക്ക് കൈകാണിച്ച് ഇഷ്ടമുള്ളിടത്തെല്ലാം സഞ്ചരിച്ച് ഓരോ നാടിന്റേയും തനത് രുചിയും വൈവിധ്യവും ആസ്വദിച്ച് ലോകത്തെ കണ്ടറിയുകയാണ് അരുണിമ. യാത്രകളാണ് അരുണിമയുടെ ജീവവായു. ആ യാത്രകളാണ് അരുണിമയെന്ന വ്യക്തിയെ പരുവപ്പെടുത്തിയതും. 26 വയസ്സിനിടെ ആ പെണ്‍കുട്ടി പിന്നിട്ടത്  മുപ്പതിലധികം രാജ്യങ്ങളാണ്. ആ വിശേഷങ്ങള്‍ ബാക്ക്പാക്കര്‍ അരുണിമ എന്ന സോഷ്യല്‍മീഡിയ പേജുകളിലൂടെ പങ്കുവെച്ചപ്പോള്‍ സൃഷ്ടിക്കപ്പെട്ടതാകട്ടെ ലക്ഷക്കണക്കിന് ആരാധാകരും. ഏതൊരാളും മനസ് കൊണ്ടാഗ്രഹിക്കുന്നതെല്ലാം ചെയ്ത് കാണിക്കുന്ന പെണ്‍കുട്ടിയോടുള്ള ബഹുമാനവും സ്‌നേഹവുമെല്ലാം കമന്റുകളായി നിറയുകയാണിന്ന്. ഒരു പെണ്‍കുട്ടിക്ക് സാമ്പത്തികസ്വാതന്ത്ര്യത്തിനൊപ്പം സഞ്ചാരസ്വാതന്ത്ര്യം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് പറയുന്നുണ്ട് അരുണിമ. ഒപ്പം അനുഭവങ്ങള്‍ക്കപ്പുറം മറ്റൊരു സമ്പത്തില്ലെന്നും..

Inshort | Arunima, a 24-year-old backpacker, shares her incredible journey across 30 countries, inspiring thousands with her travel stories and promoting female independence.

Content Highlights: Backpacker Arunima: The young traveler who explored more than 30 countries by 26