അച്ഛനൊപ്പം തുടങ്ങിയ കളി; പരിക്കുകളിൽ തളരാതെ രാജ്യത്തിനായി മെഡൽത്തിളക്കം | MR Arjun
വീണ്ടും കളിക്കാനാകുമോ എന്ന് സംശയിച്ച നാളുകൾ. കളി നിർത്തി നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ചുപോലും ആലോചിച്ച സമയം. ആവർത്തിച്ച പരിക്കുകളും വേദനയും മാനസിക സമ്മർദവും മറികടന്ന് അർജുൻ വീണ്ടും പോരാടാൻ തീരുമാനിച്ചു. ആ തിരിച്ചുവരവിന്റെ കരുത്തിലാണ് നഗോയ ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ ഇന്ത്യൻ ബാഡ്മിന്റൺ ടീമിന്റെ ഭാഗമാകാൻ അർജുന് കഴിഞ്ഞത്. 2022ൽ ചരിത്രത്തിലാദ്യമായി തോമസ് കപ്പ് നേടിയ ഇന്ത്യൻ ടീമിലും അർജുനുണ്ടായിരുന്നു. പിന്നാലെയെത്തിയ പരിക്കുകൾ കരിയറിനെ കടുത്ത പരീക്ഷണത്തിലാക്കി. ചികിത്സയും നീണ്ട വിശ്രമവും തിരിച്ചുവരവുകളും വീണ്ടും പരിക്കുകളും നിറഞ്ഞ ആ കാലത്തെക്കുറിച്ചും കളി ഉപേക്ഷിക്കണമെന്ന ചിന്തയിൽനിന്ന് മുന്നോട്ടുപോകാനുള്ള കരുത്ത് കണ്ടെത്തിയതിനെക്കുറിച്ചും അർജുൻ മനസ്സുതുറക്കുന്നു. ഒമ്പതാം വയസ്സിൽ അച്ഛനൊപ്പം ക്ലബ്ബിലെത്തി വിനോദത്തിനായി തുടങ്ങിയ ബാഡ്മിന്റൺ എങ്ങനെയാണ് ജീവിതമായി മാറിയത്? ആദ്യ ടൂർണമെന്റിലെ വിജയത്തിൽനിന്ന് ദേശീയ ടീമിലേക്കും അന്താരാഷ്ട്ര വേദികളിലേക്കുമുള്ള യാത്രയും പഠനവും പരിശീലനവും ഒരുമിച്ച് കൊണ്ടുപോയ കാലവും പുതിയ മെഡലുകൾ തേടിയുള്ള സ്വപ്നങ്ങളും പങ്കുവെക്കുകയാണ് അർജുൻ.
Content Highlights: Badminton player Arjun opens up about recurring injuries, pain and the mental strain that made him consider quitting badminton