കേരളത്തിൽ ഒരു കവിക്ക് ജയിക്കാൻ സിപിഐ സീറ്റ് തന്നു | ആലങ്കോട് ലീലാകൃഷ്ണൻ

കേരളത്തിൽ ഒരു കവിക്ക് ജയിക്കാൻ സിപിഐ സീറ്റ് നൽകിയെന്നത് അഭിമാനത്തോടെയാണ് കാണുന്നതെന്ന് കവി ആലങ്കോട് ലീലാ കൃഷ്ണൻ. തൃശ്ശൂരിൽ മത്സരിക്കുമ്പോൾ വലിയ പ്രതീക്ഷയാണ്. ആരെയും തെറിപറയാനല്ല എന്റെ മത്സരം. എന്നെ ആര് തെറിപറഞ്ഞാലും കുഴപ്പമില്ലെന്നും ആലങ്കോട് പറഞ്ഞു. മനുഷ്യസ്നേഹവും മതേതരത്വവുമാണ് ഇക്കാലമത്രയും എന്റെ എഴുത്തിലൂടെയും പ്രഭാഷണത്തിലൂടെയുമെല്ലാം പിന്തുടർന്ന് വന്നത്. അത് ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Alankode Leelakrishnan on CPI Candidacy