'എൽഡിഎഫിന് ദോഷം ചെയ്യുന്ന ഒന്നും മുക്കം മുഹമ്മദ് ചെയ്യില്ല; പ്രായം മത്സരിക്കാനുള്ള അയോഗ്യതയല്ല'

പ്രായം മത്സരിക്കാനുള്ള അയോഗ്യതയല്ലെന്ന് എലത്തൂർ മണ്ഡലത്തിൽ നാലാം തവണയും മത്സരിക്കാനിരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി എ.കെ ശശീന്ദ്രൻ. ഇത്തവണ അസാധാരണ സംഭവം കോഴിക്കോട് ജില്ലയിൽ നിന്നും ഉണ്ടായത് ശരിയായില്ല. ജില്ലാ കമ്മിറ്റി പറയുന്ന ആളെ തന്നെ മത്സരിപ്പിക്കണം എന്ന് ശാഠ്യം പിടിക്കാൻ പാടില്ല. എന്റെ പേരിനൊപ്പം മറ്റ് പേരുകളും നിർദേശിക്കപ്പെട്ടിരുന്നു. ദേശീയ നേതൃത്വമാണ് അവസാന തീരുമാനം എടുത്തതെന്നും ശശീന്ദ്രൻ പറഞ്ഞു. കോഴിക്കോട് ജില്ലയിലെ എൽഡിഎഫ് കൺവീനർ കൂടിയാണ് എൻസിപി(എസ്) ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്. വിമത നീക്കംപോലുള്ള കാര്യങ്ങളിലേക്ക് അദ്ദേഹം പോകില്ലെന്നാണ് കരുതുന്നതെന്നും ശശീന്ദ്രൻ പറഞ്ഞു.

Content Highlights: AK Saseendran clarifies that age is not a disqualification for contesting elections. Addresses internal party friction regarding candidate selection in Kozhikode. Confirms that the national leadership made the final decision on his candidature. Dismisses concerns regarding potential rebellion from local party members.