‘അത്തരമൊരു പ്രസ്ഥാനത്തെയാണ് ഞാനന്നുവരെ വിമർശിച്ചിരുന്നത് എന്നുള്ളത് കുറ്റബോധമുണ്ടാക്കി’
ജീവിതത്തിൽ നേരിടേണ്ടി വന്ന പരാജയങ്ങളും അവഗണനയും ഒരുകാലത്തും ഒരുഘട്ടത്തിലും അഡ്വ. ജയഡാളിയുടെ ആത്മവിശ്വാസത്തേയും ദൃഡനിശ്ചയത്തേയും തളർത്തിയിട്ടില്ല. കോൺഗ്രസ്സിന്റെ പൊതുവേദികളിൽ തീപ്പൊരി പ്രസംഗങ്ങളിലൂടെ രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമാവുകയും ഭിന്നശേഷിക്കാരിയെന്ന നിലയിൽ പാർട്ടിയിൽ താൻ നേരിടുന്ന അവഗണനയെ കുറിച്ച് ഏതോ ഘട്ടത്തിൽ തിരിച്ചറിവുണ്ടായതോടെ തന്റെ ദീർഘകാലപ്രവർത്തനം 2011ൽ അവസാനിപ്പിച്ച് ഇടതുരാഷ്ട്രീയത്തിലേക്ക് ചേക്കേറി. ഇപ്പോൾ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപറേഷന്റെ ചെയർപേഴ്സണായി പ്രവർത്തിക്കുന്നു. സമൂഹത്തിൽ തുല്യാവകാശവും അവസരവും ലഭ്യമാകേണ്ടവരാണെന്ന അവകാശബോധത്തിലേക്ക് ഭിന്നശേഷിക്കാരും എത്തേണ്ടതുണ്ടെന്ന് പറയുകയാണ് ജയഡാളി. ഭിന്നശേഷി ക്ഷേമ കോർപറേഷന്റെ പ്രവർത്തനങ്ങളെ കുറിച്ചും കോർപറേഷൻ നൽകി വരുന്ന വിവിധ സഹായ പദ്ധതികളെ കുറിച്ചും വിശദീകരിക്കുന്നതിനോടൊപ്പം തന്റെ വ്യക്തിജീവിതവും ജയഡാളി പങ്കുവെയ്ക്കുന്നു.
