'ചാത്തന്നൂരിലെ വിജയമാണ് ഹൈലൈറ്റ്, 3 കാരണമുണ്ട്; അനൂപിന്റെയും ഷോണിന്റെയും നേട്ടം ചെറുതല്ല'
കേരളത്തിലെ തിരഞ്ഞെടുപ്പിൽ ബിജെപി കൈവരിച്ച മൂന്ന് സീറ്റുകളിലെ വിജയത്തെക്കുറിച്ചും, ചാത്തന്നൂരിലെ അപ്രതീക്ഷിത വിജയവും വിശകലനം ചെയ്ത് അഡ്വ. എ ജയശങ്കർ. ബിജെപിക്ക് വലിയ സ്വാധീനമില്ലാതിരുന്ന ചാത്തന്നൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ഗോപകുമാർ ജയിച്ചതിന്റെ പ്രധാന കാരണങ്ങൾ എടുത്തുപറഞ്ഞ ജയശങ്കർ അനൂപ് ആന്റണിയുടെയും ഷോൺ ജോർജിന്റെയും നേട്ടം കുറച്ച് കാണേണ്ടതില്ലെന്നും വിലയിരുത്തുന്നു. സ്ഥാനാർത്ഥി മണ്ഡലത്തിലെ സ്ഥിരതാമസക്കാരനായതും, എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് എന്ന നിലയിലുള്ള ജാതിസമവാക്യങ്ങളും ചാത്തന്നൂരിലെ വിജയത്തിന് ഘടകമായെന്നും ജയശങ്കർ പറയുന്നു
Content Highlights: BJP's unexpected victory in Chathannoor constituency, Influence of local residency and SNDP caste equations, Recognition of Anoop Antony and Shaun George's electoral achievements, Expert political commentary by Adv. A. Jayashankar