എന്യുമറേഷന് ഫോം ഇനി ഓണ്‍ലൈനായും നല്‍കാം, സ്ഥലത്തില്ലാത്തവര്‍ക്ക് ഉപയോഗപ്പെടുത്താം; ചെയ്യേണ്ടത് എന്തൊക്കെ?
എസ്ഐആർ അഥവാ വോട്ടര്‍പട്ടിക പരിഷ്കരണത്തിനുള്ള എന്യുമറേഷന് ഫോം ഇനിമുതല്‍ ഓണ്‍ലൈനായും നല്‍കാം. ബിഎല്‍ഒമാര്‍ വീട്ടിലെത്തുമ്പോള്‍ പ്രവാസികളടക്കം സ്ഥലത്തില്ലാത്തവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. ഓണ്‍ലൈനായി എന്യുമറേഷന് ഫോം ഫില്‍ ചെയ്യേണ്ടത് എങ്ങനെയാണ്, നോക്കാം.
voters.eci.gov.in എന്ന വെബ്സൈറ്റില്‍ കയറി താഴേക്ക് സ്ക്രോള്‍ ചെയ്ത് എസ്ഐആര്‍ 2026ലെ ഫില്‍ എന്യുമറേഷന് ഫോം തുറക്കുക. മൊബൈല്‍ നമ്പറും ക്യാപ്ച്ചെയും നല്കി ഫോണിലേക്ക് വരുന്ന ഒടിപിയും എന്റര്‍ ചെയ്ത് ലോഗിന്‍ ചെയ്യണം. എന്‍ആര്‍ഐ വോട്ടര്‍മാരാണെങ്കില്‍ ഇ-മെയില്‍ നല്കി ഇന്ത്യന്‍ ഓവര്‍സീസ് ഇലക്ടര്‍ തിരഞ്ഞെടുത്താണ് ലോഗിന്‍ ചെയ്യേണ്ടത്.