കണ്ണീരോടെ മടങ്ങാൻ റൊണാൾഡോ തയ്യാറല്ല
ഫുട്‌ബോൾ ലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടമാണ് സ്‌പെയിനും പോർച്ചുഗലും തമ്മിലുള്ള 'ഐബീരിയൻ ഡെർബി'. നൂറു വർഷത്തിലേറെ പഴക്കമുള്ള വൈരമാണ് ഈ അയൽക്കാർ തമ്മിലുള്ളതെങ്കിലും ലോകകപ്പ് ചരിത്രത്തിൽ ഇവർ നേർക്കുനേർ വരുന്നത് ഇത് മൂന്നാം തവണ മാത്രമാണ്. ചരിത്രപരമായി സ്‌പെയിനിനാണ് മുൻതൂക്കമെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഇരുടീമുകളും തുല്യശക്തികളാണ്.
Content Highlights: spain vs portugal iberian derby ronaldo world cup analysis