ഇംഗ്ലണ്ടിന് ഇനി ഹാളണ്ടിനെ ഓർത്ത് തല പുകയ്ക്കാം

മെക്സിക്കോയുടെ ഹൃദയം തകർത്ത ഇംഗ്ലീഷ് ത്രില്ലർ. അവസാന വിസിൽ വരെ ശ്വാസം പിടിപ്പിച്ച പോരാട്ടത്തിനൊടുവിൽ മെക്സിക്കോയെ 3-2ന് വീഴ്ത്തി ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിലേക്ക് കുതിച്ചു. തിരിച്ചടിച്ച് കളം പിടിക്കാൻ മെക്സിക്കോ അവസാന നിമിഷംവരെ പൊരുതിയെങ്കിലും, സമ്മർദത്തെ അതിജീവിച്ച ഇംഗ്ലണ്ട് നിർണായക ജയം സ്വന്തമാക്കുകയായിരുന്നു. ഇനി ക്വാർട്ടറിൽ ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത് നോർവേയാണ്.

Content Highlights: England defeated Mexico 3-2 in a thrilling FIFA World Cup 2026 Round of 16 clash