യു.എസിന്റെ ഗ്രീൻലാൻഡ് മോഹത്തിന് പിന്നിൽ റഷ്യയോ അതോ സാമ്പത്തിക താത്പര്യമോ ? | EXPLAINER

ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്, ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള അമേരിക്കയുടെ മോഹം ട്രംപ് അധികാരത്തിൽ വരുന്ന സാഹചര്യത്തിൽ വീണ്ടും ചർച്ചയാകുകയാണ്. പരസ്യമായി പലവട്ടം ആഗ്രഹം പ്രകടിപ്പിച്ച ഡൊണാൾഡ് ട്രംപ് മേഖലയിൽ സൈനിക സാന്നിദ്ധ്യം കൂട്ടുന്ന കാര്യത്തേക്കുറിച്ച് സംസാരിച്ച മാധ്യമപ്രവർത്തകരോട് തന്ത്രപരമായ മൗനം പാലിച്ചത് ഈ കഴിഞ്ഞ ദിവസമാണ്. ട്രംപ് ജൂനിയറിന്റെ ഗ്രീൻലൻഡ് സന്ദർശനവും പിന്നാലെയുണ്ടായി.
Content Highlights: why trump wants to buy greenland