ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി; ആരാണ് കരോലിന്‍ ലീവിറ്റ് ?

യുഎസിന്റെ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ്, തന്റെ കീഴില്‍ വിവിധ വകുപ്പുകളുടേയും ഏജന്‍സികളുടേയും നേതൃത്വ ചുമതലകള്‍ വഹിക്കേണ്ടവരെ തീരുമാനിച്ചുകൊണ്ടിരിക്കുകയാണ്. ശനിയാഴ്ചയാണ് വൈറ്റ്ഹൗസിന്റെ പുതിയ പ്രസ് സെക്രട്ടറിയായി 27 കാരിയായ കരോലിന്‍ ലീവിറ്റിനെ ട്രംപ് പ്രഖ്യാപിച്ചത്. ആ സ്ഥാനം വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടത്തിന് അര്‍ഹയായിരിക്കുകയാണ് ലീവിറ്റ്. 1969 ല്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ് കീഴില്‍ തന്റെ 29ാം വയസില്‍ പ്രസ് സെക്രട്ടറിയായി ചുമതലയേറ്റ റോണാള്‍ഡ് സീഗ്ലറിനെ മറികടന്നാണ് കരോലിന്‍ ഈ നേട്ടത്തിന് അര്‍ഹയായത്.
നിലവില്‍ ട്രംപിന്റെ ട്രാന്‍സിഷന്‍ ടീമിന്റെ വക്താവായി പ്രവര്‍ത്തിക്കുന്ന കരോലിന്‍ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് തന്നെ ജനങ്ങളുടെയും പാര്‍ട്ടി നേതൃത്വത്തിന്റേയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വിജയപ്രഖ്യാപനത്തിനിടെ കരോലിന്റെ പ്രവര്‍ത്തനങ്ങളെ ട്രംപ് പ്രകീര്‍ത്തിക്കുകയും ചെയ്തു. ചരിത്രപ്രധാനമായ തന്റെ പ്രചാരണത്തില്‍ ദേശീയ പ്രസ് സെക്രട്ടറി എന്ന നിലയില്‍ കരോലിന്‍ ലീവിറ്റ് അസാധാരണമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്നും അതുകൊണ്ടുതന്നെ അവരെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി പ്രഖ്യാപിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ട്രംപ് പറഞ്ഞു.
ആരാണ് കരോലിന്‍ ലീവിറ്റ്? കൂടുതലറിയാം
Content Highlights: who is karoline leavitt youngest ever white house press secretary