സൗദിക്ക് തലവേദന, ഇറാന് വജ്രായുധം; പശ്ചിമേഷ്യയുടെ ഗതി മാറ്റുന്ന ഹൂതികളുടെ കഥ
അറേബ്യൻ ഉപദ്വീപിന്റെ തെക്കേ അറ്റത്ത്, കടലിലേക്കും കച്ചവടപ്പാതകളിലേക്കും കണ്ണുനട്ടിരിക്കുന്ന ഒരു രാജ്യം- യെമൻ. അവിടെ അശാന്തിയുടെ വിത്ത് വിതക്കുന്ന, കടലാക്രമണ വാർത്തകൾക്കൊപ്പം കേൾക്കുന്ന ഒരു പേര്- ഹൂതികൾ. സൗദി അറേബ്യയെയും ഇസ്രയേലിനെയും അമേരിക്കയെയും വരെ വെല്ലുവിളിക്കുന്ന സായുധസംഘം. രാഷ്ട്രീയ സംഘടനയല്ല, സൈന്യവുമല്ല- ആയുധമേന്തിയ ചെറുപ്പക്കാരുടെ വമ്പൻ സംഘം. തുടക്കത്തിൽ ഒരു സാദാ സാംസ്കാരിക കൂട്ടായ്മയായിരുന്ന ആ സംഘമാണ് ഇന്ന് ഇസ്രയേലിനും അമേരിക്കയ്ക്കും നേരെ വരെ മിസൈലുകൾ പായിക്കുന്ന, ചെങ്കടലിലെ വ്യാപാരപ്പാതകളെ നിശ്ചലമാക്കുന്ന പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും കരുത്തുറ്റ സൈനിക ശക്തികളിലൊന്നായി മാറിയത്. ഹൂതികൾ എങ്ങനെയാണ് രൂപം കൊണ്ടത്? അതിസങ്കീർണമായ മധ്യപൂർവേഷ്യയിലെ ഭൗമരാഷ്ട്രീയ ഭൂമികയിൽ ഹൂതികളെങ്ങനെയാണ് കുപ്രസിദ്ധ സൈനിക ശക്തിയായത്?
Content Highlights: Traces the origins of the Houthi movement from a cultural youth group to a powerful military force in Yemen., Explains the historical context of North and South Yemen unification and subsequent regional marginalization., Analyzes the geopolitical dynamics involving Saudi Arabia, Iran, and the United States in the Middle East.