ചോരാത്ത സമരവീര്യത്തിന് മുന്നില്‍ മുട്ടുമടക്കുമോ കേന്ദ്രം? കര്‍ഷക സമരം എങ്ങോട്ട്?

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാരിനെതിരേ നടന്ന സമരങ്ങളില്‍ ഐതിഹാസിക പ്രക്ഷോഭമായിരുന്നു 2020-ലെ കര്‍ഷകസമരം. 2020 നവംബര്‍ മുതല്‍ 2021 ഡിസംബര്‍ വരെ ഒരു വര്‍ഷത്തിലധികം നീണ്ട് നിന്ന സന്ധിയില്ലാ സമരം. കോവിഡും, കൊടും തണുപ്പും വകവെയ്ക്കാതെ ട്രാക്ടറുകളുമായി രാജ്യതലസ്ഥാനത്തേക്ക് ഇരമ്പിയെത്തിയ ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് മുന്നില്‍ ഒടുവില്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടിവന്നു. കാര്‍ഷിക ബില്‍ പിന്‍വലിക്കുക, താങ്ങുവില ഉറപ്പാക്കുക തുടങ്ങി അന്ന് കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം സര്‍ക്കാരിന് അംഗീകരിക്കേണ്ടി വന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം തലസ്ഥാനം വീണ്ടും സമരമുഖത്താണ്. ഇത്തവണ കര്‍ഷകരുടെ ആവശ്യങ്ങളെന്താണ്? എന്താണ് സര്‍ക്കാര്‍ നിലപാട്? രാജ്യതലസ്ഥാനം വീണ്ടും പ്രക്ഷോഭവേദിയാകുമോ?

Content Highlights: what protesting farmers want explained