പശ്ചിമഘട്ട സംരക്ഷണം; കരട് വിജ്ഞാപനത്തിലെ പ്രായോഗിക തടസ്സങ്ങൾ | Explained

കേരളം പോലെ ഇത്ര ജനസാന്ദ്രതയുള്ള ഒരു സംസ്ഥാനത്തിന്റെ 9993.7 ചതുരശ്ര കിലോമീറ്റർ അഥവാ 2.2 ലക്ഷത്തോളം ഏക്കർ വരുന്ന പ്രദേശം വനഭൂമിയായി കണക്കാക്കിയാൽ അല്ലെങ്കിൽ അതിൽ പലവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ എങ്ങനെയിരിക്കും? അതിൽ ഭൂരിഭാഗവും നിലവിൽ ജനവാസ മേഖലയാണെന്നും ഓർക്കണം. ഈ വിജഞാപനത്തിന്റെ പേരിൽ നിരവധി പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും കേരളം കണ്ടതാണ്. പക്ഷേ ഇപ്പോഴും എന്താണ് കരട് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നതെന്നോ എന്തുകൊണ്ടാണ് ഒരു വിഭാഗം പേർ ഇതിനെ എതിർക്കുന്നതെന്നോ ഇപ്പോഴും വ്യക്തമായി കേരളത്തിനറിയില്ലെന്നതാണ് വസ്തുത. അതേക്കുറിച്ചാണ് ഈ വീഡിയോ.

എന്താണ് പരിസ്ഥിതി ലോല മേഖല, എന്തൊക്കെയാണ് ഇതിന്റെ പ്രത്യകത? ഈ വിജ്ഞാപനം മലയോര മേഖലയെ എങ്ങനെ ബാധിക്കുന്നു? എന്തൊക്കെ പ്രവർത്തനങ്ങൾക്കാണ് നിയന്ത്രണം ബാധകമാവുക, ഏതൊക്കെ ജില്ലകളിലെ ഏതൊക്കെ മേഖലകളാണ് ഈ പരിധിയിൽ ഉൾപ്പെടുക, അവരുടെ ആശങ്കകൾ എന്താണ് ? അത് പരിഹരിക്കാൻ കേരളം മുന്നോട്ട് വയ്ക്കുന്ന നിർദേശങ്ങൾ എന്താണ്... തുടങ്ങി ഈ വിഷയവുമായി ബന്ധപ്പെട്ട പരമാവധി കാര്യങ്ങളാണ് ഇനി ഈ വീഡിയോയിലുള്ളത്.

Content Highlights: What is an Ecologically Sensitive Area, Key provisions of the Western Ghats draft notification