Video | കീറിയ ജീന്‍സ്' കൊണ്ട് ലോകം കീഴടക്കിയ വിവിയന്‍ | Vivienne Westwood

മനോഹരമായ വസ്ത്രങ്ങള്‍ വാങ്ങുന്നതിലും ധരിക്കുന്നതിലുമല്ല, മറിച്ച് നിങ്ങളുടെ വ്യക്തിപരമായ നിലപാട് കൂടി  ആ വസ്ത്രം എടുത്തുകാട്ടണം.അതാണ് ഫാഷനിലൂടെ പരസ്യപ്പെടുന്നതെന്നും പറഞ്ഞ  ബ്രിട്ടീഷ് ഫാഷന്‍ ഡിസൈനര്‍. താന്‍ ഫാഷന് പിന്നാലെ നടക്കുന്നില്ല,  ഞാനൊരു ഒരു സംസ്‌കാരം ഉണ്ടാക്കുകയാണ് എന്നു പറഞ്ഞ വിവിയന്‍ വെസ്റ്റ് ഹുഡ്. അവളുണ്ടാക്കിയത് വെറും വസ്ത്രങ്ങള്‍ മാത്രമായിരുന്നില്ല, വ്യക്തമായ രാഷ്ട്രീയനിലപാട് കൂടിയായിരുന്നു.  വിവിയന്റെ ജീവിതം തന്നെയൊരു കലാപക്കാഴ്ചയായിരുന്നു.അവള്‍ വസ്ത്രങ്ങളില്‍ കീറലുകളിട്ടു. അതില്‍ ബക്കിളുകളും ചങ്ങലകളും ചേര്‍ത്തുവെച്ച് പുതിയ ഡിസൈനുണ്ടാക്കി. 1970-കളില്‍  ജീന്‍സുള്‍പ്പെടുന്ന ഇത്തരം വസ്ത്രങ്ങള്‍  സജീവമായി. ലോകഫാഷന്‍ ചരിത്രത്തില്‍ പങ്ക് എന്ന പ്രസ്ഥാനത്തിന്റെ തുടക്കമങ്ങനെയായിരുന്നു.

മുഖ്യധാര സമൂഹത്തിന്റെ ചിന്താഗതികളെ ചോദ്യം ചെയ്യുന്ന ഒരു രാഷ്ട്രീയ മനോഭാവവും ജീവിതശൈലിയും കൂടിയാണ് പങ്ക് പ്രസ്ഥാനം. ആഡംബരത്തെയല്ല, മറിച്ച് നിങ്ങള്‍ സ്വന്തം ഉടുപ്പുകളാണ് ഉണ്ടാക്കുന്നതെന്ന് പ്രസ്ഥാനത്തെ അനുകൂലിച്ചവര്‍ പറഞ്ഞു. കീറിയതും കത്തിയതുമായ വസ്ത്രങ്ങള്‍ വലിച്ചെറിയേണ്ടതില്ല, പകരം അത് വീണ്ടുമിടാനാണ് അവര്‍ ആഹ്വാനം ചെയ്തത്. അങ്ങനെ സേഫ്റ്റി പിന്‍ കുത്തിയും ബക്കിളുകള്‍ പിടിപ്പിച്ചും അവ വീണ്ടും ധരിക്കാന്‍ വിവിയന്‍ ലോകത്തെ പഠിപ്പിച്ചു. 

അമിതമായ വാങ്ങിക്കൂട്ടുന്നതിനെ അവര്‍ എതിര്‍ത്തു. അന്നുവരെ ഫാഷനായി കണക്കാത്തതൊക്ക അവര്‍ ട്രെന്‍ഡാക്കി മാറ്റി. കീറിയ വസ്ത്രങ്ങള്‍, സേഫ്റ്റി പിന്‍, ഗ്രാഫിറ്റി, മുദ്രാവാക്യങ്ങള്‍, ലെതര്‍ ജാക്കറ്റ്, സ്റ്റഡുകള്‍, ചോക്കര്‍ എല്ലാം പങ്ക് ഫാഷന്റെ ഭാഗമാണ്. അങ്ങനെ അവര്‍ പുതിയൊരു ഫാഷന്‍ സംസ്‌ക്കാരത്തിന് തന്നെ തുടക്കമിട്ടു.ഫാഷന്‍ ഡിസൈനറായി മാറുന്നതിന് മുന്‍പ് വിവിയന്‍ ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപികയായിരുന്നു. അവളുടെ ജീവിതകഥയിങ്ങനെയാണ്.

inshort-Discover the revolutionary life and legacy of Vivienne Westwood, the punk fashion designer who challenged conventions and redefined style.


 

Content Highlights: Vivienne Westwood: Punk Fashion Icon