സില്‍ക്യാര ദുരന്തം; രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനത്തിന്റെ നാൾവഴികൾ |Explained

ഉത്തരാഖണ്ഡിലെ സിൽക്യാരയിലെ തുരങ്കത്തിനകത്ത് 17 ദിവസമാണ് 41 തൊഴിലാളികൾ പുറംലോകം കാണാതെ കുടുങ്ങിക്കിടന്നത്. നവംബർ12 ഞായറാഴ്ച  പുലർച്ചെ നാലുമണിയോടെയാണ് സിൽക്യാരയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ അപകടമുണ്ടായത്.  ഉത്തരകാശിയിലെ ദണ്ഡല്‍ഗാവിനേയും സില്‍ക്യാരയേയും ബന്ധിപ്പിക്കുന്ന യമുനോത്രി ദേശീയപാതയിലാണ് ഈ തുരങ്കം. നാലര കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിന്റെ 150 മീറ്റര്‍ ഭാഗം നിലംപൊത്തി.

ONGC, SJVNL, RVNL, NHIDCL, and THDCL എന്നിങ്ങനെ അഞ്ച് ഏജൻസികളുടെ അതിനൂതനമായ രക്ഷാദൗത്യവും അവസാനഘട്ടത്തിലെ റാറ്റ്‌ഹോള്‍ മൈനിങ്ങുമാണ് (Rat Hole Mining) തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളേയും സുരക്ഷിതരായി പുറത്തെത്തിച്ചത്.  പേര് സൂചിപ്പിക്കുന്നതു പോലെ 'എലി മാളം' പോലുള്ള ചെറുതുരങ്കങ്ങള്‍ നിര്‍മ്മിക്കുന്ന പ്രക്രിയയാണ് റാറ്റ് ഹോള്‍ മൈനിങ്.

Content Highlights: Uttarakhand tunnel collapse rescue Explained