ട്രംപിനെ ഭയന്ന് യു.എസ്. സര്‍വകലാശാലകള്‍; 'വിദ്യാര്‍ഥികളേ സത്യപ്രതിജ്ഞയ്ക്ക് മുന്‍പേ മടങ്ങിവരൂ'

ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യും മുന്‍പേ യു.എസിലേക്ക് മടങ്ങിയെത്താന്‍ വിദേശവിദ്യാര്‍ഥികളോട് നിര്‍ദേശിച്ചിരിക്കുകയാണ് ഐവി ലീഗിലേത് ഉള്‍പ്പെടെയുള്ള പല അമേരിക്കന്‍ സര്‍വകലാശാലകളും. യു.എസ്. സര്‍വകലാശാലകളിലും കോളേജുകളിലും ഇത് വിന്റര്‍ ബ്രേക്കിന്റെ കാലമാണ്. വിന്റര്‍ ബ്രേക്കിന് സ്വന്തംരാജ്യങ്ങളിലേക്കും വിനോദയാത്രകള്‍ക്കുമൊക്കെ പോയ വിദേശ വിദ്യാര്‍ഥികളോടാണ് ട്രംപ് അധികാരമേല്‍ക്കുന്ന ജനുവരി 20-ന് മുന്‍പേ മടങ്ങിയെത്താന്‍ സര്‍വകലാശാലകള്‍ നിര്‍ദേശിച്ചിട്ടുള്ളത്. 

കുടിയേറ്റനയം കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഗാസ, സിറിയ, സൊമാലിയ, യെമന്‍, ലിബിയ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പറയുകയും ചെയ്തിരുന്നു. ഇത് വിദേശവിദ്യാര്‍ഥികളെ ബാധിക്കാനുള്ള സാധ്യത വളരെക്കൂടുതലാണ് താനും. ഈ സാഹചര്യം ഒഴിവാക്കാനാണ് സര്‍വകലാശാലകളുടെ നീക്കം. 

Content Highlights: us universities urges foreign students to come back before donald trump inauguration

Continue reading