ഭൂമിയിലും ആകാശത്തും ഇന്റർനെറ്റ് ‌‌‌എന്ന മസ്കിൻ്റെ സ്വപ്ന പദ്ധതി; എന്താണ് സ്റ്റാർലിങ്ക്?

starlink
starlink

സ്റ്റാര്‍ലിങ്കിനേക്കുറിച്ച് നമ്മള്‍ പല തവണ കേട്ടിട്ടുണ്ട്. ആകാശത്ത് ചെറിയ നക്ഷത്ര കൂട്ടം സഞ്ചരിക്കുന്നതുപോലെ നമ്മുടെ രാജ്യത്ത് പലയിടങ്ങളിലും അത് ദൃശ്യമായിട്ടുമുണ്ട്. എന്താണ് ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക്. എങ്ങനെയാണ് അത് പ്രവര്‍ത്തിക്കുന്നത്. 2014-ന്റെ തുടക്കത്തില്‍, സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കും O3b നെറ്റ്വര്‍ക്കിന്റെ സ്ഥാപകനായ ഗ്രേഗ് വൈലറും ചേര്‍ന്ന് 700-ലധികം ഉപഗ്രഹങ്ങളുടെ ഒരു ശൃംഖല നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നതായി കിംവദന്തികള്‍ പരന്നു. വേള്‍ഡ് വു (WorldVu) എന്ന് പേരിട്ട ഈ ഉപഗ്രഹ സമൂഹത്തിന് അന്നത്തെ ഏറ്റവും വലിയ കൃത്രിമ ഉപഗ്രഹ സമൂഹത്തേക്കാള്‍ പത്തിരട്ടിയെങ്കിലും വലുപ്പമുണ്ടാകുമെന്നായിരുന്നു കേട്ടുകേള്‍വി.

ആ ചര്‍ച്ച അധികം നീണ്ടു നിന്നില്ലെങ്കിലും അതുക്കും മേലേ ഒന്ന് അധികം വൈകാതെ പിറന്നു. നോര്‍വേ ടെലികോം റെഗുലേറ്ററിന്റെ പിന്തുണയോടെ ഇലോണ്‍ മസ്‌കിന്റെ SpaceX രഹസ്യമായി ഇന്റര്‍നാഷണല്‍ ടെലികോം യൂണിയനില്‍ ഒരു അപേക്ഷ ഫയല്‍ ചെയ്തു. ഫൈബര്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ കിട്ടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ കുറഞ്ഞ ചിലവില്‍ ഉയര്‍ന്ന നിലവാരമുള്ള ഇന്റര്‍നെറ്റ് ബാന്‍ഡ്വിഡ്ത്ത് നല്‍കാന്‍ ശേഷിയുള്ള ഉപഗ്രഹ സമൂഹം വിക്ഷേപിക്കുകയായിരുന്നു ലക്ഷ്യം. STEAM എന്നായിരുന്നു മസ്‌ക് അതിനിട്ട പേര്. ആ STEAM ആണ് പിന്നീട് സ്റ്റാര്‍ലിങ്കായത്.

Content Highlights: spacex starlink satellite internet explained 8-bit

Continue reading