മണിപ്പൂർ കലാപകാലത്തെ മിസോറം ജനവിധി | Mizoram Assembly Election 2023

മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസംഖ്യകൊണ്ടും വലുപ്പം കൊണ്ടും ചെറിയ സംസ്ഥാനമാണ് മിസോറാം. 40 നിയമസഭാസീറ്റുകള്‍. ഭരണത്തിലുള്ള മിസോ നാഷണല്‍ ഫ്രണ്ട്, സോറം പീപ്പിള്‍സ് മൂവ്‌മെന്റ്, പിന്നെ കോണ്‍ഗ്രസും ബി.ജെ.പി.യും. പ്രധാനമായും നാല് പാര്‍ട്ടികള്‍. സ്വതന്ത്രരടക്കം 174 സ്ഥാനാര്‍ഥികളില്‍ 15വനിതകള്‍. ആകെയുള്ള 8.52 ലക്ഷം വോട്ടര്‍മാരില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത് 80.66 ശതമാനം പേര്‍. 

മണിപ്പൂരില്‍ ബീരേന്‍ സിങ് സര്‍ക്കാരിന്റെ വീഴ്ചയും കുക്കി-മെയ്തി സംഘര്‍ഷം വംശഹത്യയായി രൂപാന്തരം പ്രാപിച്ചതുമെല്ലാം മിസോറമിലും സജീവ ചര്‍ച്ചയാണ്. മിസോറമിലെ ജനസംഖ്യയില്‍ 87 ശതമാനത്തിലധികം ക്രൈസ്തവരാണ്. സംസ്ഥാനത്തെ എട്ടു ജില്ലകളിലും ക്രൈസ്തവര്‍ തന്നെ ഭൂരിപക്ഷം. അതുകൊണ്ട് വോട്ടെണ്ണുമ്പോള്‍ മണിപ്പൂരും ഇക്കുറി നിര്‍ണായകമാകും.

Content Highlights: Mizoram Assembly Election 2023