മണിപ്പൂരില്‍ ഇക്കുറി ആര്? കൂടുമാറുമോ കൂട്ടുകക്ഷികൾ ? | Five State Election 2022
ബി.ജെ.പിയും കോൺഗ്രസ്സും കടുത്ത മത്സരം കാഴ്ചവച്ച മണിപ്പൂരിൽ ഇത്തവണത്തെ നിയമസഭാതിരഞ്ഞെടുപ്പിൽ അന്തിമവിധി ആർക്കൊപ്പമായിരിക്കുമെന്നാണ് ഇനി അറിയാനുള്ളത്. പ്രാദേശികപാർട്ടികളുടെ പിൻബലത്തോടെ 2017 ൽ അധികാരത്തിലേറിയ ബി.ജെ.പി ഗവൺമെന്റ് മികച്ച ഭരണം കാഴ്ച വെച്ചു എന്ന് മോദി പറയുമ്പോൾ എല്ലാത്തരത്തിലും പരാജയപ്പെട്ട സർക്കാരായിരുന്നു മണിപ്പൂരിലേതെന്ന അഭിപ്രായമാണ് രാഹുൽ ഗാന്ധിക്ക്.
15 വർഷത്തെ തുടർഭരണം കോൺഗ്രസിന് നഷ്ടമാക്കിയ തിരഞ്ഞെടുപ്പായിരുന്നു 2017 ലേത്. 60 അംഗസഭയിൽ 28 സീറ്റോടെ കോൺഗ്രസ് ഏറ്റവും വലിയ കക്ഷി ആയെങ്കിലും ഭൂരിപക്ഷം ലഭിച്ചില്ല. സ്വന്തം നിലയ്ക്ക് 21 സീറ്റുനേടിയ ബി.ജെ.പി, കോൺഗ്രസിനെ പിളർത്തി. എട്ടുപേർ പാർട്ടി വിട്ട് ബി.ജെ.പി യിൽ ചേക്കേറി. നാഷണൽ പീപ്പിൾസ് പാർട്ടിയുടെയും നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെയും പിന്തുണകൂടി ലഭിച്ചപ്പോൾ സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷമായി.കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന എൻ. ബിരേൻ സിങ് ബി.ജെ.പി.യുടെ മുഖ്യമന്ത്രി ആയത് അങ്ങനെയാണ്.
Content Highlights: Manipur Assembly Polls 2022 Who will win Five State Assembly election Analysis