മധ്യപ്രദേശിൽ ബിജെപി വാഴുമോ വീഴുമോ? | Madhya Pradesh Assembly Election 2023
സിന്ധ്യയെ പിണക്കിയ കോൺഗ്രസ്, പാളിയ രാഷ്ട്രീയ സഖ്യം. ശിവരാജ് സിങ് ചൗഹാന്റെ തട്ടകം. മധ്യപ്രദേശ് എന്ന ഹിന്ദുത്വ രാഷ്ട്രീയ പരീക്ഷണ ശാല പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. മധ്യപ്രദേശിൽ, നീണ്ട 15 വർഷത്തെ പരിശ്രമങ്ങൾക്ക് ശേഷമായിരുന്നു 2018-ൽ ഒരു കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തുന്നത്. മുതിർന്ന നേതാവ് ദിഗ് വിജയ്സിങ്ങിനൊപ്പം കമൽനാഥും യുവരക്തം ജ്യോതിരാദിത്യ സിന്ധ്യയും തോളോട് തോൾചേർന്ന് നിന്ന് കോൺഗ്രസിന് സമ്മാനിച്ച വിജയം. സംസ്ഥാനങ്ങളിലെല്ലാം കാവി പടരുന്ന കാലത്ത് കോൺഗ്രസ് നേടിയ നിർണായക വിജയം.
എന്നാൽ രണ്ട് വർഷം തികയ്ക്കാതെ കോൺഗ്രസ് വീണു. അട്ടിമറി നാടകത്തിലൂടെ ബി.ജെ.പി വീഴ്ത്തിയെന്ന് പറയുന്നതാവും ശരി. സമീപകാലത്ത് രാജ്യം കണ്ട രാഷ്ട്രീയ നാടക സീരീസുകളുടെ ഉദ്വേഗജനകമായ ഒരു സീസൺ. ശേഷം വീണ്ടുമൊരു തെരഞ്ഞെടുപ്പിനായി മധ്യപ്രദേശിൽ ഇന്ന് പോളിങ് ബൂത്തിലെത്തുമ്പോൾ അധികാരത്തിൽ ബിജെപിയാണ്. കോൺഗ്രസ് പ്രതിപക്ഷത്തും. ഹിന്ദുത്വരാഷ്ട്രീയമാണ് ആയുധം.
Content Highlights: Madhya Pradesh election 2023, Jyotiraditya Scindia, Shivraj Singh, digvijaya singh, Kamal Nath