സിവില്‍ സര്‍വീസില്‍ തുടക്കം, ജനപ്രിയ മുഖ്യമന്ത്രി, ഉദയംപോലെ വീഴ്ചയും അതിവേഗം; പിഴച്ചതെവിടെ? Kejriwal

അധികാര രാഷ്ട്രീയം ക്രൂരമാണ്. അഴിമതിക്കെതിരെ പോരാടാന്‍ ഉദിച്ച ആം ആദ്മി പാര്‍ട്ടി, അതേ അഴിമതിയില്‍ തന്നെ കുടുങ്ങിയിരിക്കുന്നു. രാഷ്ട്രീയപ്പാര്‍ട്ടികളുടെ പതിവ് ചേരുവകളല്ല, ജനസേവനമാണ് മുഖ്യമെന്ന് എപ്പോഴൊക്കെയോ അരവിന്ദ് കെജ്‌രിവാളും ആപ്പ് നേതാക്കളും മറന്നു പോയിരുന്നു. കെജ്രിവാളിന്റെ തോല്‍വിക്ക് പലതും പറയാനുണ്ട്. മോദിക്ക് എതിരാളിയായി രാഹുലിനോളം ഇന്ത്യ മുന്നണി ഉയര്‍ത്തിക്കാട്ടിയ നേതാവ്. ഡിജിറ്റലിടങ്ങളിലെ ജനപ്രീതിയിലൂടെ ഡല്‍ഹിയുടെ മുഖ്യമന്ത്രിപദം വരെ എത്തിയ കെജ്‌രിവാളിന്റെ അസൂയാവഹമായ വളര്‍ച്ച കണ്ട് കണ്ണ് തള്ളിപ്പോയവരുണ്ട്. അഴിമതിക്കെതിരെ നയിച്ച ന്യൂജെന്‍ വിപ്ലവം തിരുത്തിയെഴുതിയത് ഇന്ത്യന്‍ രാഷ്ട്രീയ ജാതകം കൂടിയായിരുന്നു. 

അഴിമതി വിരുദ്ധ മുന്നേറ്റം പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇറങ്ങണോ എന്ന ചോദ്യം അന്ന് പലവുരു കേട്ടു. അതിന്റെ പേരില്‍ അണ്ണാ ഹസാരേ പോലും ഇടഞ്ഞു. ഒടുവില്‍ ആം ആദ്മി പാര്‍ട്ടി പിറന്നു. സിവില്‍ സര്‍വീസ് ഉപേക്ഷിച്ചു പോന്ന, മാരുതി വാഗണ്‍ ആര്‍ കാറില്‍ മാത്രം സഞ്ചരിക്കുന്ന, കഴുത്തില്‍ മഫ്‌ളറിട്ട സിംപിളായ മനുഷ്യന്‍ എന്ന ഇമേജ് കെജ്‌രിവാളിന് രാഷ്ട്രീയ രംഗത്ത് വലിയ മൈലേജുണ്ടാക്കി. അഴിമതിക്കെതിരെ സംസാരിക്കുന്ന ഇന്ത്യന്‍ യുവത്വത്തിന്റെ ആരാധ്യപുരുഷനായി കെജ്രിവാള്‍.

Content Highlights: Kejriwal`s rise & fall: A political story

Continue reading