കടലിന് നടുവിൽ 60 കിലോമീറ്റർ അണക്കെട്ട്; ₹1.3 ലക്ഷം കോടിയുടെ കൽപസർ വിസ്മയം
ആർത്തിരമ്പുന്ന തിരമാലകൾക്കു നടുവിൽ കടലിൽ ഒരു അണക്കെട്ട് പണിയുക. അത് പൂർത്തിയാകുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ ശുദ്ധജലത്തടാകമാകുക. കേൾക്കുമ്പോൾ നിറം പിടിപ്പിച്ച ഒരു ഭാവനാസൃഷ്ടിയെന്ന് തോന്നാം. പക്ഷേ ഇന്ന് രാജ്യത്തിന്റെ തന്നെ സ്വപ്ന പദ്ധതിയായി ഉയരുകയാണ് കൽപസർ എന്ന വിസ്മയം.
ഖംബത് ഉൾക്കടലിൽ അറുപത് കിലോമീറ്റർ ദൂരത്തിൽ 1.3 ലക്ഷം കോടിരൂപ ചെലവൊഴിച്ചാണ് കൽപസർ ഡാം ഉയരുന്നത്. ഏകദേശം 2,470 മുതൽ 2,500 മെഗാവാട്ട് വരെ വൈദ്യുതി ഉത്പാദിപ്പാക്കാൻ പദ്ധതിക്ക് ശേഷിയുണ്ട്. പ്രധാനമായും സൗരോർജ പാനലുകളും കാറ്റാടി യന്ത്രങ്ങളും ആണ് ഉപയോഗിക്കുക.
ഡാമിന് മുകളിൽ കൂടി ഒരുകൂറ്റൻ ഗതാഗത പാതയും വരുന്നുണ്ട്. പതിനാറ് വരി ദേശീയ പാതയ്ക്ക് ഒപ്പം റെയിൽവേ ലൈനും ഉണ്ടാവും. വ്യവസായ കേന്ദ്രങ്ങളായ ദക്ഷിണ ഗുജറാത്തിനെയും സൗരാഷ്ട്രയേയും ബന്ധിപ്പിക്കുന്നത് വ്യാവസായിക മേഖലയ്ക്ക് വലിയ കുതിപ്പ് ആകും.
Content Highlights: A 60-kilometer long mega dam being built across the Gulf of Khambhat., Estimated cost of Rs 1.3 lakh crore, creating the world's largest freshwater lake., Power generation capacity of 2,470 to 2,500 megawatts using solar and wind energy., Features a 16-lane national highway and railway line on top of the dam., Connects South Gujarat and Saurashtra, boosting regional industrial growth.