ചുറ്റും കൃഷിയിടങ്ങള്‍, വീഞ്ഞുപാത്രങ്ങള്‍... ആമസോണിലെ പുരാതന നഗരാവശിഷ്ടങ്ങളില്‍ കണ്ടത്

amazon
amazon

ആമസോണ്‍ വനാന്തരത്തില്‍ ഗവേഷകര്‍ കണ്ടെത്തിയ 2500 വര്‍ഷങ്ങള്‍ പഴക്കമുള്ള നഗരത്തിന്റെ ശേഷിപ്പുകള്‍ ആധുനിക നാഗരിക സംസ്‌കാരത്തോട് കിടപിടിക്കുന്നതാണ്. ചുറ്റും കൃഷിയിടങ്ങളുള്ളതും, വീഞ്ഞു സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്നതെന്ന് സംശയിക്കുന്ന പാത്രങ്ങളും 1000 ചതുരശ്ര വിസ്തൃതിയുള്ള കെട്ടിടങ്ങളുടെ ശേഷിപ്പുകളും പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.  ഫ്രഞ്ച് ഗവേഷണ കേന്ദ്രമായ സി.എന്‍.ആര്‍.എസിലെ പുരാവസ്തു ഗവേഷകന്‍ സ്റ്റീഫന്‍ റോസ്റ്റനും സംഘവുമാണ് കണ്ടുപിടിത്തത്തിന് പിന്നില്‍. 
ആമസോണ്‍ കാടുകളില്‍ കണ്ടെത്തുന്ന ഏറ്റവും പഴക്കമുള്ളതും വലുതുമായ നഗരമാണിത്.

Content Highlights: lost ancient city, Amazon Rain forest, lost city, hidden facts, explainer world news