ചവറ്റുകുട്ടയിലെറിയേണ്ടിവരുമായിരുന്ന വയലിന് ജീവൻ തിരിച്ചുനൽകി മൈക്കിൾ

ജീവനേക്കാൾ പ്രിയപ്പെട്ട വയലിൻ പ്രളയം തകർത്തു. മുപ്പത് വർഷത്തിലേറെ ആത്മബന്ധമുള്ള വയലിൻ പ്രളയമെടുത്തപ്പോൾ നിരാശനായില്ല വയലിനിസ്റ്റും ചാലക്കുടിക്കാരനുമായ സി.ഒ. മൈക്കിൾ. തൃശ്ശൂർ പാറമേക്കാവ് ക്ഷേത്രത്തിന് സമീപം സ്ഥാപനം നടത്തുന്ന തോംസണും മൈക്കിളും ചേർന്ന് വയലിന് പുതുജീവൻ നൽകി. ചവറ്റുകുട്ടയിലെറിയേണ്ടിവരുമായിരുന്ന വയലിന് അങ്ങനെ ജീവൻ തിരിച്ചുനൽകി മൈക്കിൾ. മുമ്പത്തേക്കാൾ മനോഹരമായി വയലിനിൽ ഈണങ്ങൾ തീർക്കുകയാണ് ഇദ്ദേഹം.

Content Highlights: