എവിടെ നോക്കിയാലും മഞ്ഞ്, നേതാവടക്കം തണുത്തുറഞ്ഞ് മരിച്ചു, ചരിത്രമായി ഒരു പര്യവേക്ഷണം
പലവിധത്തിലുള്ള യാത്രകളുണ്ട്. ഒറ്റയ്ക്കുള്ള യാത്രകളും സംഘമായുള്ള ഉല്ലാസയാത്രകളും പര്യവേക്ഷണങ്ങളുമെല്ലാം അതിൽപ്പെടുന്നു. ചരിത്രത്തിൽ ഇടംപിടിച്ച പര്യവേക്ഷണയാത്രയേക്കുറിച്ചാണ് ലൈഫ് റീൽ ആൻഡ് റിയലിന്റെ ഈ ലക്കം. 1909-ൽ നോർത്തേൺ ഗ്രീൻലൻഡിലേക്ക് ഡെന്മാർക്കിന്റെ നേതൃത്വത്തിൽ ഒരു പര്യവേക്ഷണം നടന്നു. ഡാനിഷ് ക്യാപ്റ്റനായ ഐനർ മിക്കിൾസണും അദ്ദേഹത്തിന്റെ സഹായി ഐവർ ഐവേർസണുമായിരുന്നു യാത്രികർ. ഈ യാത്രയ്ക്ക് മറ്റൊരുദ്ദേശം കൂടിയുണ്ടായിരുന്നു.
Content Highlights: untold real story of against the ice life reel and real