ആ ഹൈജാക്കിങ്‌ പാളിയത് നീര്‍ജയുടെ മനക്കരുത്തില്‍; ഒരു ജീവന്റെ വില - Neerja Bhanot | Karachi Hijacking

ആകാശത്തിലാണ് അവളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും പൂവിട്ടിരുന്നത്. പൂര്‍ത്തിയാകാതെ പോയ ഒരു ആകാശയാത്രയുടെ ഇടക്ക് വച്ചാണ് അവള്‍ ഈ ലോകത്തോട് വിട പറയുന്നതും. അതും ഇരുപത്തിമൂന്നാം പിറന്നാളിന് രണ്ടു ദിവസം മുമ്പ്. അതൊരു സാധാരണ വിടപറയലായിരുന്നില്ല, മരണ ശേഷം ലോകം അവളെ വാനോളം പുകഴ്ത്തിയതും അശോക ചക്ര പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചതും അതുകൊണ്ടാണ്. ഇന്ത്യ മാത്രമല്ല, അമേരിക്കയും പാകിസ്താനും വരെ.

ഇത് നീർജയുടെ കഥയാണ്. ഏവിയേഷൻ ചരിത്രത്തിലെ ധീരവനിതയുടെ, അവളുടെ രക്തസാക്ഷിത്വത്തിന്റെ കഥ.1986 സെപ്തംബര്‍ 5ന് കറാച്ചിയിൽ വച്ച് ഭീകരർ റാഞ്ചിയ പാന്‍ ആം ഫ്‌ളൈറ്റ് 73ലെ ക്യാബിന്‍ ക്രൂ മേധാവിയായിരുന്നു അവള്‍. സ്വന്തം ജീവന്‍ ത്യജിച്ച് വിമാനത്തിലെ ബഹുഭൂരിപക്ഷം പേരുടേയും ജീവന്‍ രക്ഷിച്ച ധീരവനിത എന്ന വിശേഷണത്തിലാണ് നീര്‍ജ ബാനൊട്ടിനെ ലോകം ഓര്‍ക്കുന്നത്. ബാനൊട്ടിന്റെ ജീവിതവും, ചരിത്രം വെറുങ്ങലിച്ച ആ നിമിഷങ്ങളും പുനരാവിഷ്‌കരിച്ച ചിത്രമാണ് രാം മാധ്വാനി സംവിധാനം ചെയ്ത നീര്‍ജ.
 

Content Highlights: Neerja, neerja movie, Sonam Kapoor, Neerja Bhanot, neerja movie details, life reel and real