ഞങ്ങള്‍ വയസ്സായവരെ ജനങ്ങള്‍ സ്വീകരിക്കുമോയെന്ന് സംശയിച്ചിരുന്നു- സാവിത്രി ശ്രീധരന്‍
2018ല്‍ പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയ എന്ന മലയാള ചിത്രത്തെ അത്ര പെട്ടെന്നൊന്നും മറക്കാന്‍ മലയാളിക്കാവില്ല. സ്‌നേഹത്തിന്റെയും നിഷ്‌കളങ്കതയുടെയും കഥ പറഞ്ഞ ചിത്രത്തില്‍ സൗബിനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് .സൗബിന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഉമ്മയായി എത്തിയ സാവിത്രി ശ്രീധരന്‍ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡും കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക പരാമര്‍ശവും നേടി.
ഇതിന് ശേഷം ഡാകിനി, വൈറസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ ഇവര്‍ കൈകാര്യം ചെയ്തു. തന്റെ പ്രായത്തെ വക വെയ്ക്കാതെ അഭിനയത്തെ സ്‌നേഹിക്കുന്ന സാവിത്രിയമ്മ മാതൃഭൂമി ഡോട്ട് കോമിനോട് വിശേഷങ്ങള്‍ പങ്ക് വെയ്ക്കുകയാണ്.
Content Highlights: Savithri sreedharan interview