ഫുള്‍ എനര്‍ജിയില്‍ ചുവടുവെച്ച് മോഹന്‍ലാല്‍; ആറാട്ട് സിനിമയുടെ ചിത്രീകരണ ദൃശ്യങ്ങള്‍ | Video
തീയേറ്ററുകളില്‍ നിറഞ്ഞാടുന്ന ആറാട്ട് സിനിമയിലെ ഹിറ്റായ പാട്ടുകളിലൊന്നാണ് ഒന്നാം കണ്ടം കേറി എന്നു തുടങ്ങുന്ന ഗാനം. ഈ ഗാനരംഗത്തിന്റെ ചിത്രീകരണദൃശ്യം ഇപ്പോൾ വൈറലായിരിക്കുകയാണ്. നെയ്യാറ്റിൻകര ഗോപനായെത്തിയ മോഹൻലാലിന്റെ നൃത്തച്ചുവടുകളാണ് വീഡിയോയുടെ ഹൈലൈറ്റ്. സ്റ്റില്‍ ഫോട്ടോഗ്രാഫറായ നവീന്‍ മുരളിയാണ് ഈ ഗാനത്തിന്റെ ചിത്രീകരണ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.