അനുമതിയില്ലാതെ സിനിമയാക്കിയെന്ന് ആരോപണം; കൈദിയുടെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം കോടതി തടഞ്ഞു

കാർത്തി നായകനായ കൈദിയുടെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം കൊല്ലം ജില്ലാ കോടതി തടഞ്ഞു. പകർപ്പ് അവകാശ നിയമപ്രകാരം കൊല്ലം സ്വദേശി രാജീവ് രഞ്ജൻ നൽകിയ പരാതിയിലാണ് നടപടി. തന്‍റെ കഥ തന്‍റെ അനുമതിയില്ലാതെ സിനിമയാക്കിയെന്നാണ് ഇദ്ദേഹത്തിന്‍റെ ആരോപണം.

കൈദി തന്റെ കഥയാണെന്ന് രാജീവ് രഞ്ജൻ പറയുന്നു. 2000-ലുണ്ടായ സ്വന്തം ജീവിതാനുഭവമാണ് കഥയാക്കിയത്. 2007-ൽ കൈദിയുടെ നിർമാതാവ് എസ്.ആർ പ്രഭുവിന് കഥ കൈമാറി. കഥ വാങ്ങി സൂക്ഷിച്ച അദ്ദേഹം 10000 രൂപ അഡ്വാൻസും ‌സിനിമയാക്കാമെന്ന് ഉറപ്പും നൽകി. എന്നാൽ 2019-ൽ കൈദി ലോകേഷ് കനകരാജിന്റെ പേരിൽ പുറത്തിറങ്ങുകയായിരുന്നെന്ന് രാജീവ് പറഞ്ഞു.

Content Highlights: