റേച്ചലിനായി ഇറച്ചിവെട്ടാന്‍ പഠിച്ചു, വെടിവെക്കാന്‍ പഠിച്ചു; ആ ധൈര്യം ഉണ്ടായിരുന്നെങ്കില്‍ വേറെ ലെവലായേനെ– ഹണി റോസ്

ഞാനിത് വരെ ഒരു ഇറച്ചിക്കടയിലും ചേച്ചിമാരെ കണ്ടിട്ടില്ല, അത് പൂര്‍ണമായും ചേട്ടന്മാര്‍ കയ്യടക്കിയ മേഖലയായിരുന്നു. റേച്ചലിനായി ഞാന്‍ ഇറച്ചിവെട്ട് പഠിച്ചു, ഓഫ് റോഡ് ജീപ്പ് ഓടിക്കാന്‍ പഠിച്ചു, കിലോക്കണക്കിന് ഭാരമുള്ള തോക്കുപയോഗിച്ച് വെടിവെക്കാന്‍ പഠിച്ചു. റേച്ചല്‍ എനിക്ക് പാഠപുസ്തകമാണ്... പറയുകയാണ് ഹണി റോസ്. റേച്ചല്‍ ഒരുപാട് ഷെയ്ഡുകളുള്ള കഥാപാത്രമാണെന്നും ഒരുപാട് ധൈര്യമുള്ളവളാണെന്നും ആ ധൈര്യം തനിക്കുണ്ടായിരുന്നുവെങ്കില്‍ താന്‍ വേറെ ലെവല്‍ ആയേനെ എന്നും പറയുന്നു ഹണി. റേച്ചലിന്റെ വിശേഷങ്ങളുമായി ഹണി Talkies-ല്‍ 

Content Highlights: actress honey rose interview