ക്രോപ്പ് ടോപ് ഇട്ടവരെ, ടാറ്റൂ കുത്തിയവരെയൊക്കെ ആര് ഗൗനിക്കും? മറുപടി വൈകാതെ ലഭിക്കും-ദിയ ബിനു

‘എനിക്ക് എന്റേതായ രാഷ്ട്രീയമുണ്ട്. ഞാൻ വളരെ ജെൻസി, വളരെ പുരോഗമന ചിന്താഗതിയുള്ള ആളാണ്. പരമ്പരാഗതമായി വരുന്ന കുറേ കാര്യങ്ങളെ ചോദ്യം ചെയ്യുന്നത് ജെൻസി ആണ്…’ പറയുകയാണ് 21ാം വയസിൽ നഗരസഭ അധ്യക്ഷയായി ചരിത്രം കുറിച്ച ദിയ ബിനു പുളിക്കക്കണ്ടം. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയായി ചരിത്രമെഴുതിയ ദിയ, ഭരണമുന്നണിയിലുണ്ടായ ഭിന്നതയെത്തുടർന്ന് 2026 ജൂലൈ 21-ന് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെട്ട് സ്ഥാനത്തുനിന്ന് പുറത്തായി. തന്റെ രാഷ്ട്രീയ അനുഭവങ്ങളെക്കുറിച്ച്, ലക്ഷ്യങ്ങളെക്കുറിച്ച് ദിയ സംസാരിക്കുന്നു.

Content Highlights: diya binu latest interview